+

തിരുവനന്തപുരം കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

രാത്രി ഒരു മണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മന്‍സിലില്‍ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആഷിക്കിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയപാത നിര്‍മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബസ് ഗതിമാറി വണ്‍വേ തെറ്റിച്ചാണ് വന്നതെന്നാണ് റിപ്പോർട്ട്. മംഗലപുരം പൊലീസ് കേസെടുത്തു.

facebook twitter