തിരുവനന്തപുരത്ത് 52ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

07:04 PM Apr 07, 2025 | AVANI MV

തിരുവനന്തപുരം: 52ഗ്രാം എംഡിഎംഎയുമായി ആറ്റിങ്ങലിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ. ബെം​ഗളൂരുവിൽ നിന്നും സ്വകാര്യബസ്സിലെത്തി മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാ​ഗത്തേക്ക് പോവുകയായിരുന്നു ഇവർ. ഈസമയത്താണ് അവരെ പിടികൂടിയത്. ഇവർ സ്ഥിരമായി കാരിയേഴ്സ് ആവുന്നത് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്പാ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

റൂറൽ ഡാൻസാഫാണ് ഇവരെ പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും ലഹരിയുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്.