+

ഓപ്പറേഷൻ സിന്ദൂരയെ സിപിഐ എം സ്വാഗതം ചെയ്യുന്നു ; അയൽ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം - എം എ ബേബി

പഹൽഗാം ആക്രമികളെ കൈമാറാനും, അതിർത്തികളിൽ തീവ്രവാദികളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പാകിസ്ഥാൻ മേൽ സമ്മർദ്ദം തുടരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂരയെ സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനത്തിലാണ് തിരിച്ചടിയെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. “അയൽ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം. ഭീകരാക്രമണം നടത്തിയവരെ നിയമനടപടികൾക്ക് വിധേയമാക്കാൻ ഇന്ത്യക്ക് കൈമാറണം “.അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം പഹൽഗാം ആക്രമികളെ കൈമാറാനും, അതിർത്തികളിൽ തീവ്രവാദികളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പാകിസ്ഥാൻ മേൽ സമ്മർദ്ദം തുടരണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ നടപടികൾക്ക് എല്ലാ പിന്തുണയും എല്ലാം പാർട്ടികളും നൽകിയിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Trending :
facebook twitter