+

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. പാലക്കാട്‌ താപനില 38°c വരെ ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. പാലക്കാട്‌ താപനില 38°c വരെ ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. 

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°c വരെയും ഉയരാൻ സാധ്യതയുണ്ട്. രണ്ട് ദിവസം കൂടി ചൂട് ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

facebook twitter