പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ നിയമനം

08:17 PM Sep 12, 2025 | Kavya Ramachandran

തിരുവനന്തപുരം :പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന വാർഡ് ഹെൽപ്പർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ് അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 20 വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം.

സെപ്റ്റംബർ 25 രാവിലെ 9.30 മുതലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in.