പൂങ്കുളം: തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കിടന്നതിന് ശേഷം അതേ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം തടവ്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു ആദ്യ പീഡനം. ഈ കേസിൽ പ്രതിയെ 50 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പൂങ്കുളം വെങ്കലമണൽ വീട്ടിൽ 24 വയസുള്ള സുജിത്താണ് അതിജീവിതക്ക് നേരെ ക്രൂരത ആവർത്തിച്ചത്. 2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷാവിധി നടപ്പിലാക്കിയത്.