+

മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്നമാണിത്, ഗുരുവായൂര്‍ റീല്‍ വിവാദത്തില്‍ ജാസ്മിനെ പിന്തുണച്ച് മേജര്‍ രവി

സംഭവവുമായി ബന്ധപ്പെട്ട ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി

ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ അമ്പലക്കുളത്തില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ച സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു താരത്തിനെതിരെ ഉണ്ടായിരുന്നത്. റീല്‍സ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ ജാസ്മിന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. റീല്‍സ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയതില്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയിരുന്നു, ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിച്ചിരുന്നു.

ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ജാസ്മിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ജാസ്മിന്‍ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് നമ്മള്‍ ഇക്കാര്യം അറിഞ്ഞതെന്നും, അറിയാതെ എത്രയോ ആളുകള്‍ കയറിയിട്ടുണ്ടാവുമെന്നുമാണ് മേജര്‍ രവി ചോദിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേജര്‍ രവിയുടെ പ്രതികരണം 'എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്നേഹിയല്ല. ഞാനൊരു രാജ്യസ്നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും.' മേജര്‍ രവി പറയുന്നു.

വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്.

facebook twitter