ആര്‍എസ്എസിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി കെ ഹരിപ്രസാദ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണമെന്നും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്നും ഹരിപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിനുളളിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്ലുകളെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഹരിപ്രസാദിന്റെ പ്രതികരണം.
'ആര്‍എസ്എസിനോട് അനുകമ്പയും അനുഭാവവുമുളളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ആര്‍എസ്എസ് അനുഭാവികളെ പുറത്താക്കണം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിര്‍ബന്ധമായും ആര്‍എസ്എസിന്റെ ചരിത്രം വായിക്കണം. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും രണ്ടും വ്യത്യസ്തമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തോട് ജാഗ്രത പുലര്‍ത്തുകയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം': ബി കെ ഹരിപ്രസാദ് പറഞ്ഞു.