+

ഭീഷണികൾ വരുന്നു, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഭീഷണികൾ വരുന്നു, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ചെന്നൈ: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ​ഗൗതമി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ​

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

അതേസമയം തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോ​ഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ​ഗൗതമി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ അഭിഭാഷകാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവർ തന്നെ ഭീഷണിപ്പെടുത്തുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

facebook twitter