+

കുവൈത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, ഒരാള്‍ മരിച്ചു

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കുവൈത്തിലെ കിംഗ് അബ്ദുല്‍അസീസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഈ അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. 

ഫഹാഹീല്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അപകടസ്ഥലം സുരക്ഷിതമാക്കിയെന്നും തുടര്‍ അന്വേഷണങ്ങള്‍ക്കായി അധികാരികള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

facebook twitter