+

തൃശ്ശൂരിൽ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

തൃശ്ശൂരിൽ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

തൃശൂര്‍: വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍നിന്നായി കഞ്ചാവുമായി രണ്ടുപേരെ വാടാനപ്പള്ളി പോലീസ് പിടികൂടി. പുളിക്കകടവ് പാലത്തിന് സമീപത്തുനിന്നും 16 ഗ്രാം കഞ്ചാവുമായി തൃത്തല്ലൂര്‍ ചെട്ടിക്കാട് സ്വദേശിയായ വലിയക്കല്‍ വീട്ടില്‍ ശ്രാവണ്‍ (19), പുളിഞ്ചോട് നിന്നും 10 ഗ്രാം കഞ്ചാവുമായി എത്തായി ചെമ്പിശേരില്‍ വീട്ടില്‍ ദത്തന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ മാര്‍ഗ നിര്‍ദേശാ പ്രകാരം റൂറല്‍ ജില്ലയില്‍ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായി പതുങ്ങി നിന്നിരുന്ന ശ്രാവണ്‍, ദത്തന്‍ എന്നിവരെ പരിശോധിക്കുകയായിരുന്നു. വില്‍പ്പനയ്ക്കായി സൂക്ഷിച്ച വച്ചിരുന്ന കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു.

വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എം. ശ്രീലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അലി, ഷിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത് ചെയ്തത്.

facebook twitter