+

തൃശൂരിൽ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

പേരാമംഗലത്ത് ഉണ്ടായ വാഹനാപകടത്തില്‍  ഒരാള്‍ക്ക് പരിക്ക്. നാല വാഹനങ്ങള്‍ക്ക്   കേടുപാടുകള്‍ സംഭവിച്ചു. പേരമംഗലം  സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റിലപ്പിള്ളി ഇലക്ട്രിക്കല്‍സില്‍  നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍  നിര്‍ത്തിയ   കാറില്‍  ത്യശൂര്‍  കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസ്  കാറിന്റെ  പിന്‍വശത്ത ഇടിക്കുക ആയിരുന്നു.  

തൃശൂര്‍: പേരാമംഗലത്ത് ഉണ്ടായ വാഹനാപകടത്തില്‍  ഒരാള്‍ക്ക് പരിക്ക്. നാല വാഹനങ്ങള്‍ക്ക്   കേടുപാടുകള്‍ സംഭവിച്ചു. പേരമംഗലം  സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റിലപ്പിള്ളി ഇലക്ട്രിക്കല്‍സില്‍  നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍  നിര്‍ത്തിയ   കാറില്‍  ത്യശൂര്‍  കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസ്  കാറിന്റെ  പിന്‍വശത്ത ഇടിക്കുക ആയിരുന്നു.  

അപകടത്തെ  തുടര്‍ന്ന്  നിയന്ത്രണം വിട്ട  കാര്‍  സമീപത്തെ രാമകൃഷണ ഹോട്ടലിനെ മുന്നില്‍ പാര്‍ക്ക ചെയ്യതിരുന്ന  ജീപ്പില്‍ ഇടിക്കുകയും  ജീപ്പ്  ബൈക്കില്‍  ഇടിക്കുകയായിരുന്നു. ഹോട്ടലിന്  സമീപത്തെ  ലോട്ടറി കടയും  തട്ടുക്കടയും  ഇലക്ട്രിക്കല്‍ പോസ്റ്റുകളും  വാഹനങ്ങള്‍ ഇടിച്ച് തകര്‍ക്കുകയും  ചെയ്തു. കാറില്‍  ഉണ്ടായിരുന്ന  ആള്‍ക്കാണ് പരുക്കേറ്റിത്  ഇയാളെ  അമല  മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിക്കുകള്‍  ഗുരന്തരമല്ല.  അപകടത്തില്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ന്നതോടെ, പ്രദേശത്ത് താല്‍ക്കാലികമായി വൈദ്യുതി വിചേ്ഛദിക്കേണ്ടിവന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

facebook twitter