തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

09:16 AM May 22, 2025 |


തൃശൂർ: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലർച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

കാട്ടാനയുടെ ആക്രമണത്തെത്തുടർന്ന് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി. ഇതിനിടെ പിന്തുടർന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികൾ എത്താറുണ്ട്.