+

രാമനില്ലാതെ എന്ത് പൂരം....ആവേശം തിടമ്പേറ്റി രാമന്‍ വീണ്ടുമെത്തി

രാജാവിന്റെ തലപ്പൊക്കവും പ്രൗഢിയുമായി രാമനെത്തി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരം കടന്നെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആര്‍പ്പോടെ

തൃശൂര്‍: രാജാവിന്റെ തലപ്പൊക്കവും പ്രൗഢിയുമായി രാമനെത്തി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരം കടന്നെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആര്‍പ്പോടെ അഭിവാദ്യമേകി ആരാധകര്‍. രാമന് പകരംവക്കാന്‍ മറ്റൊരാനയില്ലെന്ന് ആര്‍ത്തു വിളിച്ചാണ് ആരാധകര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്. 

രാമനെത്തിയതോടെ പൂരാവേശം വാനോളമായി. ആരാധകര്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് രാമനെ വരവേറ്റത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി പൂര വിളംബരം നടത്തിയിരുന്നത് രാമനായിരുന്നു. ഏഴുവര്‍ഷമായി ഇപ്പോള്‍ അത് നിര്‍വഹിക്കുന്നത് എറണാകുളം ശിവകുമാറാണ്. ഇത്തവണ രാമന്‍ പൂരത്തിനില്ലെന്ന ആശങ്കകള്‍ക്കു ശേഷമാണ് ആനപ്രേമികളില്‍ ആവേശം നിറച്ച് രാമന്‍ എത്തിയത്.

facebook twitter