+

തൃശൂരിൽ പള്ളിപ്പെരുന്നാളിനിടെ ആനപാപ്പാന്മാരുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

പഴഞ്ഞി മുലേപ്പാട് പള്ളി പെരുന്നാളിനിടെ ആനപാപ്പാന്മാരുടെ തോട്ടി കൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന് പരുക്ക്. പെങ്ങാമുക്ക് സ്വദേശി രായിമരക്കാര്‍ വീട്ടില്‍ ഷബീറി (44) നാണ് പരുക്കേറ്റത്.

തൃശൂര്‍: പഴഞ്ഞി മുലേപ്പാട് പള്ളി പെരുന്നാളിനിടെ ആനപാപ്പാന്മാരുടെ തോട്ടി കൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന് പരുക്ക്. പെങ്ങാമുക്ക് സ്വദേശി രായിമരക്കാര്‍ വീട്ടില്‍ ഷബീറി (44) നാണ് പരുക്കേറ്റത്.

ചെര്‍പ്പളശേരി അനന്തപത്മനാഭന്‍ എന്ന ആനയുടെ പാപ്പാന്മാരാണ് യുവാവിനെ ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. ഷബീറിന്റെ സഹോദരന്റെ 12 വയസുള്ള മകനെ ആനപ്പുറത്ത് കേറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഷബീറിന് മര്‍ദനമേറ്റത്. മര്‍ദനമേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ തലക്കേറ്റ മുറിവില്‍ അഞ്ചോളം തുന്നലുകളുണ്ട്. ആനയുടെ തോട്ടി കൊണ്ടുള്ള മര്‍ദനത്തിലാണ് യുവാവിനെ തലയ്ക്ക് പരുക്കേറ്റത്.

Trending :
facebook twitter