അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ഇന്ന് നിര്‍ണ്ണായക ദിനം

06:34 AM Aug 08, 2025 |


അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ കോടതി തീരുമാനം ഇന്ന്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഉത്തരവ് പറയുക. 

കേസ് ഡയറി, അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകള്‍ കോടതി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകള്‍ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം.