കണ്ണൂരിൽ ട്രെയിനിന് അടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ ആര്? റെയിൽവേ പൊലിസ് അന്വേഷണമാരംഭിച്ചു

09:29 AM Dec 24, 2024 | Neha Nair

കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ പന്നേൻ പാറയിൽ ട്രെയിൻ കടന്നുപോകുന്നതിനു മുമ്പ് പാളത്തിൽ വീണ മധ്യവയസ്‌കൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റെയിൽവെ അധികൃതർ അന്വേഷണമാരംഭിച്ചു.

ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. ട്രെയിൻ കടന്നുപോകുന്നതിനിടെ  ട്രാക്കിലേക്ക് വീണ ആളോട്‌ സമീപത്തുണ്ടായിരുന്നവർ ട്രെയിൻ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾക്ക് പെടുന്നനെ എഴുന്നേൽക്കാൻ സാധിച്ചില്ല.   

മുകളിലൂടെ ട്രെയിൻ  കടന്നുപോയതിനുശേഷം ഒരു പ്രയാസവുമില്ലാതെ എഴുന്നേറ്റ മധ്യവയസ്‌കൻ ട്രാക്കിലൂടെ വടക്ക് ഭാ​ഗത്തേക്ക് നടന്നുപോകുന്നതായാണ് ദൃശ്യങ്ങളിൽ  വ്യക്തമാകുന്നത്. ട്രാക്കിന് അടിയിൽ വീണതാരെന്ന്‌ സ്ഥിരീകരിക്കാൻ റെയിൽവേ പൊലീസിന്‌ സാധിച്ചിട്ടില്ല.

Trending :

അപകടത്തിൽപ്പെട്ടയാൾ മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്.. ഇതിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഭിച്ചത്‌. പന്നേൻ പാറയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച്  റെയിൽവെ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കാവി മുണ്ടും ഇളം മഞ്ഞ തോന്നിക്കുന്ന ഷർട്ടുമാണ് വേഷം. കഷണ്ടിയുള്ളയാളാണ് റെയിൽവെ ട്രാക്കിൽ വീണത്.

https://youtube.com/shorts/kZPiehilTo4?si=1OQqJZWUAPLr_c0N