തൃശ്ശൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമം

08:07 AM Mar 06, 2025 | Suchithra Sivadas

തൃശ്ശൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് വിവരം. റയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. തൃശൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്താണ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ് കയറ്റി വച്ചത്. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍ തട്ടിത്തെറിപ്പിച്ചു. 

തൃശ്ശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് റാഡ് കയറ്റി വെക്കാന്‍ ശ്രമം നടന്നത്. ആര്‍പിഎഫ് ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ഗുഡ്സ് ട്രെയിനിന്റെ പൈലറ്റാണ് സംഭവം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത്.