+

ഭീകരാക്രമണം അറിയാതെ സിപ്പ് ലൈനില്‍ ചിരിച്ചുകൊണ്ട് യാത്ര, പകര്‍ത്തിയ ദൃശ്യങ്ങളില്‍ പഹല്‍ഗാമില്‍ വെടിയേറ്റ് വീഴുന്ന സഞ്ചാരികള്‍

വീഡിയോയില്‍ ചിതറിയോടുന്നവര്‍ക്കിടയില്‍ ഒരാള്‍ നിലത്ത് വീഴുന്നതും കാണാം. ഇയാള്‍ വെടിയേറ്റ് വീഴുന്നതാണെന്നാണ് നിഗമനം.

രാജ്യത്തെ നടുക്കിയ ഭീകരാകമ്രണത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പഹല്‍ഗാമില്‍ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോള്‍ ഇതൊന്നുമറിയാതെ പകര്‍ത്തിയ വീഡിയോയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഭീകരാക്രമണം നടക്കുമ്പോള്‍ സിപ്പ് ലൈനില്‍ യാത്രയിലായിരുന്നു അദ്ദേഹം. 
53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വൈറല്‍ വീഡിയോയില്‍, നീല ചെക്ക് ഷര്‍ട്ട് ധരിച്ച് സണ്‍ഗ്ലാസും ഹെല്‍മെറ്റും സുരക്ഷാ ഉപകരണവും ധരിച്ച ഒരു വിനോദസഞ്ചാരി, സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് സിപ്പ് ലൈന്‍ യാത്ര റെക്കോര്‍ഡ് ചെയ്യുകയാണ്. അതേസമയം തന്നെ, പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം. 

ഭീകരാക്രമണത്തെക്കുറിച്ച് അറിയാതെ, അഹമ്മദാബാദില്‍ നിന്നുള്ള ഋഷി ഭട്ട് ആണ് പുഞ്ചിരിയോടെ തന്റെ യാത്ര ആസ്വദിച്ചതെന്ന് എന്‍ഡിടിവി രിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയില്‍ ചിതറിയോടുന്നവര്‍ക്കിടയില്‍ ഒരാള്‍ നിലത്ത് വീഴുന്നതും കാണാം. ഇയാള്‍ വെടിയേറ്റ് വീഴുന്നതാണെന്നാണ് നിഗമനം.

അതേസമയം, സിപ്പ് ലൈന്‍ യാത്ര അവസാനിച്ച് ഇറങ്ങുമ്പോഴേക്കും വെടിവയ്പ്പിനെ കുറിച്ച് അറിഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യയേയും മകനേയും കൂട്ടി ഓടാന്‍ തുടങ്ങി. ഒരു കുഴി പോലെയുള്ള സ്ഥലത്ത് ആളുകള്‍ ഒളിച്ചിരിക്കുന്നത് ഞങ്ങള്‍ കണ്ടു, അവിടെ ഞങ്ങളും ഒളിച്ചതിനാല്‍ അവര്‍ക്ക് തങ്ങളെ കണ്ടെത്താനായില്ല. പത്ത് മിനിറ്റോളം വെടിയൊച്ച നിലച്ചപ്പോള്‍ ഞങ്ങള്‍ മെയിന്‍ ഗേറ്റിലേക്ക് ഓടാന്‍ തുടങ്ങി. ഇതിനിടയില്‍  വെടിവയ്പ്പ് വീണ്ടും ആരംഭിച്ചു, നാലോ അഞ്ചോ പേര്‍ക്ക് വെടിയേറ്റു. തങ്ങളുടെ മുന്നില്‍ ഏകദേശം 15-16 വിനോദസഞ്ചാരികള്‍ക്ക് വെടിയേറ്റു. 
ഞങ്ങള്‍ ഗേറ്റിലെത്തിയപ്പോള്‍, സഹായികളെല്ലാം ഇതിനകം പോയിരുന്നുവെന്ന് മനസിലാക്കി. ഒരു  ഗൈഡാണ് പിന്നീട് അവിടെ നിന്ന് മാറാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു

facebook twitter