+

എറണാകുളത്ത് മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം

എറണാകുളത്ത് മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം

എറണാകുളം: എറണാകുളത്ത് മരം വീണു തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി (85) യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. അതേസമയം, ആലുവയിൽ കടയ്ക്ക് മുകളിലേക്ക് മരം മുറിഞ്ഞ് വീണു. എളവൂരിൽ വട്ടപ്പറമ്പ് റോഡ് സമീപത്താണ് സംഭവം. ഷീറ്റ് കൊണ്ട് നിർമ്മിച്ച കട പൂർണ്ണമായും തകർന്നു. അഗ്നിരക്ഷാസേന മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴയിൽ മരം കടപുഴകി വീണ് മരം കടപുഴകി വീടിൻ്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീടിന് സമീപത്തു നിന്ന മരമാണ് കടപുഴകി വീണത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Trending :
facebook twitter