+

ഖത്തര്‍ അമീറിന്റെ പാലസ് ചുറ്റികണ്ട് ട്രംപ്

അമീറാണ് പാലസിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ട്രംപിന് പറഞ്ഞുകൊടുത്തത്.

ഖത്തര്‍ അമീറിന്റെ ഔദ്യോഗിക വസതിയായ അല്‍ വജ്ബ പാലസ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  മിഡില്‍ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെയാണ് ട്രംപ് ഖത്തറിലെത്തിയത്. അമീറിന്റെ വസതിയിലെത്തിയ ട്രംപിന് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. പാലസ് മുഴുവനും ട്രംപ് ചുറ്റിക്കണ്ടു. അമീറാണ് പാലസിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ട്രംപിന് പറഞ്ഞുകൊടുത്തത്. പാലസ് ചുറ്റിക്കാണുന്നതിനിടയില്‍ ട്രംപ് മനോഹരമായ വീടാണിതെന്ന് പറയുകയും ചെയ്തു.


22 വര്‍ഷത്തിനിടെയില്‍ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഇന്നലെ രാവിലെ റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഖത്തര്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് പ്രസിഡന്റിന്റെ വിമാനത്തെ അമീരി വ്യോമസേനയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. 

facebook twitter