അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുക.
അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര. മെയ് 16 വരെയായിരിക്കും സന്ദര്‍ശനം. ആദ്യം സൗദി അറേബ്യയിലായിരിക്കും സന്ദര്‍ശനം നടത്തുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും.
കൂടാതെ കൂടിക്കാഴ്ചയില്‍ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മാണ പദ്ധതിയും ചര്‍ച്ചയാകും.