+

നെയ്മീൻ കറി ഇത് പോലെ തയ്യാറാക്കി നോക്കൂ ...

നെയ്മീൻ - 1/2 Kg തേങ്ങ - 1 1/2 cup പെരുംജീരകം - 1 tspn മല്ലിപൊടി - 1 tspn മുളക് പൊടി ( കാശ്മീരി ) - 1 1/2 tabsn മഞ്ഞൾ പൊടി ഉലുവ പൊടി - ഒരു നുള്ള്


നെയ്മീൻ - 1/2 Kg
തേങ്ങ - 1 1/2 cup
പെരുംജീരകം - 1 tspn
മല്ലിപൊടി - 1 tspn
മുളക് പൊടി ( കാശ്മീരി ) - 1 1/2 tabsn
മഞ്ഞൾ പൊടി
ഉലുവ പൊടി - ഒരു നുള്ള്
ചെറിയ ഉള്ളി - 5
പച്ചമുളക് - 4
തക്കാളി - 1
കുടംപുളി - 4 പീസ്
ഉപ്പ്
വെളിച്ചെണ്ണ - 1 Spn
ഉലുവ - 1t Spn
ചെറിയ ഉള്ളി - 2
കറിവേപ്പില

തയ്യാറാക്കുന്ന വിധം 

തേങ്ങ, പെരുംജീരകം, മല്ലിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ഉലുവ പൊടി ഇവ ചേർത്ത് നല്ലതുപോലെ അരക്കുക.ഇത് ഒരു ചട്ടിയിലേക്ക് ഒഴിക്കുക.ഇതിലേക്ക് തക്കാളി, പച്ചമുളക്, കുടംപുളി, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് തിളപ്പിക്കുക.തിളച്ച് കഴിയുമ്പോൾ മീൻ ചേർക്കുക. നല്ലത് പോലെ തിളച്ച് എണ്ണതെളിയുമ്പോൾ തീ ഓഫ് ചെയ്ത് ഉലുവ, ഉള്ളി, കറിവേപ്പില ഇവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുക.

facebook twitter