ടിവിഎസ് ജൂപ്പിറ്റർ 125 ട്യുവൽടോൺ‌ സ്മാർട്ട്കണക്ട് വിപണിയിൽ

06:54 PM Jun 01, 2025 | Kavya Ramachandran

 ഇരുചക്ര, മുച്ചക്രവാഹന നിർമാതാക്കളിലൊരാളായ ടിവിഎസ് മോട്ടോർ 'ജൂപ്പിറ്റർ 125 ഡ്യുവൽ ടോൺ സ്മാർട്ട്കണക്ട് പുറത്തിറക്കി. 88,942 രൂപയാണ് വില.

ഡ്യുവൽടോൺ ബോഡി പാനലുകൾ, പില്യൺ ബാക്ക്റെസ്റ്റോടുകൂടി പുതുതായി രൂപകല്പന ചെയ്ത നീളമേറിയ സിറ്റ്, സിഗ്നേച്ചർ എൽഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകൾ എന്നിവ പുതിയ വേരിയന്റിന് ലഭ്യമാക്കിയിട്ടുണ്ട്.

മെറ്റൽ മാക്സ് ബോഡിയിലാണ് നിർമാണം 124.8 സിസി സിംഗിൾ സിലിൻഡർ എൻജിനാണ് വാഹനത്തിന്. 8.7 ബിഎച്ച്പി പവറും 11.1 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.
 

Trending :