+

സൗദിയില്‍ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലെന്ന് സൂചന

കാസര്‍ഗോഡ് ബദിയ ബന്തടുക്ക സ്വദേശി എ എം ബഷീര്‍ (41) കഴിഞ്ഞ ദിവസം രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. റിയാദില്‍ വച്ചാണ് ഇവരെ പിടികൂടിയത് എന്നാണ് വിവരം. കൗമാരക്കാരായ രണ്ടുപേരാണ് പ്രതികളെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കാസര്‍ഗോഡ് ബദിയ ബന്തടുക്ക സ്വദേശി എ എം ബഷീര്‍ (41) കഴിഞ്ഞ ദിവസം രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


 

facebook twitter