+

ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച്‌ രണ്ട് മരണം

ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച്‌ രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം

ഹോങ്കോംഗ്: ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച്‌ രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം.ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.

പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ്  പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്

facebook twitter