കുവൈത്തില്‍ രണ്ട് സ്വദേശികള്‍ മയക്കുമരുന്നുമായി പിടിയില്‍. വാഹനത്തില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ഉം 48 ഉം വയസ്സുള്ള രണ്ട് കുവൈത്തി പൗരന്മാരാണ് അറസ്റ്റിലായത്. അബോധാവസ്ഥയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും 60 വയസ്സുള്ള ഡ്രൈവര്‍ക്ക് ട്രാഫിക് നിയമലംഘന നോട്ടീസ് നല്‍കി.
അലി സബാഹ് അല്‍-സലേം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടെത്തുകയായിരുന്നു. ഡ്രൈവറും കൂട്ടാളിയും അബോധാവസ്ഥയിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. പരിശോധനയില്‍ ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും കാപ്റ്റഗണ്‍ എന്ന് സംശയിക്കുന്ന ഗുളികകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി.
Trending :