ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് പ്രത്യേക ആനുകൂല്യവുമായി യുഎഇ ഭരണകൂടം

01:36 PM Nov 03, 2025 | Suchithra Sivadas

ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക്  ആനുകൂല്യവുമായി യുഎഇ ഭരണകൂടം. വിദേശത്തുവച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാലും ഗോള്‍ഡന്‍ വീസയുള്ളവര്‍ക്ക് യുഎഇയിലേക്കു തിരിച്ചുവരാന്‍ 30 മിനിറ്റിനകം സൗജന്യ റിട്ടേണ്‍ പെര്‍മിറ്റ് നല്‍കുന്നതാണ് പുതിയ പദ്ധതി.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാലും ഗോള്‍ഡന്‍ വീസയുള്ളവര്‍ക്ക് യുഎഇയിലേക്കു തിരിച്ചുവരാന്‍ 30 മിനിറ്റിനകം സൗജന്യ റിട്ടേണ്‍ പെര്‍മിറ്റ് നല്‍കുന്ന പദ്ധതിയാണ് വിദേശകാര്യമന്ത്രാലം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാലും പ്രത്യേക പെര്‍മിറ്റ് ഉപയോഗിച്ച് ഒരു തവണ യുഎഇയിലേക്ക് വരാനാകും.

അതേസമയം ഈ പെര്‍മിറ്റ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഗാേള്‍ഡന്‍ വീസ ഉടമകളുടെ ജീവിത പങ്കാളി, മക്കള്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.