ഉഡുപ്പി സ്റ്റൈൽ റവ ഉപ്പുമാവ്

03:10 PM May 12, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:
റവ- 1 കപ്പ്
തേങ്ങ- 1/2 കപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര- 1/2 ടീസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
ചൂടുവെള്ളം- 1 കപ്പ്
നാരങ്ങ നീര്- 1/2 ടീസ്പൂൺ
തേങ്ങ- ആവശ്യത്തിന്
കശുവണ്ടി- 10
ചുവന്നുള്ളി- 1 എണ്ണം
പച്ചമുളക്- 2 എണ്ണം
ഇഞ്ചി- 1
കടലപരിപ്പ്- 2 ടീസ്പൂൺ
ഉഴുന്നു പരിപ്പ്- 2 ടീസ്പൂൺ
കറിവേപ്പില- 2 തണ്ട്
മല്ലിയില- ആവശ്യത്തിന്
എണ്ണ- 3 ടോബിൾസ്പൂൺ
കടുക്- 1/2 ടീസ്പൂൺ


ഉണ്ടാക്കുന്ന വിധം:
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ആദ്യം എന്ന ചൂടാക്കാം. എന്ന നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കടലപരിപ്പും, ഉഴുന്നു പരിപ്പും, കടുകും, കറിവേപ്പിലയും, കശുവണ്ടിയും ചേർത്തു നന്നായി വറുത്തെടുക്കാം. അവ നന്നായി വെന്തതിനു ശേഷം ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളക് നടുവെ കീറിയതും, ഇഞ്ചി അരിഞ്ഞതും ചേർത്തു നന്നായി വേവിച്ചെടുക്കാം. ഇവ പിങ്ക് നിറം ആകുന്നതു വരെ ഇടത്തരം തീയിൽ അടി പിടിക്കാതെ ഇളക്കി കൊടുക്കാം.

അതിന് ശേഷം റവയും, ചിരകിയ തേങ്ങയും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കാം. പഞ്ചസാര അല്ലെങ്കിൽ ശർക്കര, ആവശ്യത്തിന് ഉപ്പ്, നാരങ്ങ നീര് ഒപ്പം വെള്ളവും ഒഴിച്ചിളക്കാം. ഇത് അടച്ചു വച്ച് 5 മിനിറ്റ് തിളപ്പിച്ചെടുക്കാം. വെള്ളം വറ്റി കഴിഞ്ഞ് അടപ്പ് തുറന്ന് മല്ലിയില ചെറുതായി അരിഞ്ഞതും തേങ്ങാ കഷ്ണങ്ങളും മുകളിൽ ചേർത്ത വിളമ്പാം.