
പലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.
ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ഇസ്രയേലും അമേരിക്കയുമടക്കം പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പ്രമേയം അവതരിച്ച സൗദി-ഫ്രാന്‍സ് നീക്കത്തെ പലസ്തീന്‍ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. എന്നാല്‍ പ്രമേയം അപമാനകരമാണെന്നും യു എന്‍ പൊതുസഭ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയന്നുമാണ് ഇസ്രയേലിന്റെ വിമര്‍ശനം.