മലബാറുകാരുടെ ഉന്നക്കായ തയ്യാറാക്കാം

07:55 PM Oct 14, 2025 | Neha Nair

ചേരുവകള്‍

അധികം പഴുക്കാത്ത നേന്ത്രപ്പഴം 1 കിലോ

തേങ്ങ ചിരകിയത് 1 മുറി

കോഴിമുട്ടയുടെ വെള്ള 4 എണ്ണം

നെയ്യ് 4 ടീസ്പൂണ്‍

ഏലക്ക പൊടിച്ചത് 1 ടീസ്പൂണ്‍

പഞ്ചസാര 200 ഗ്രാം

അണ്ടിപ്പരിപ്പ് വറുത്തത ് 100 ഗ്രാം

കിസ്മിസ് ചൂടാക്കിയത് 100 ഗ്രാം

എണ്ണ 500 ഗ്രാം

റൊട്ടിപ്പൊടി ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരും വരെ പഴം തൊലിയോടെ വേവിക്കുക. ശേഷം പഴം തൊലി കളഞ്ഞ് ഇളം ചൂടോടെ മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അടിച്ചു വെക്കണം.

തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പ് വറുത്തതും കിസ്മിസ് ചൂടാക്കിയതും ഒരു പാത്രത്തില്‍ ഇളക്കി വെക്കുക. അരച്ച് വച്ച പഴം ചെറിയ ഉരുളയാക്കി കൈവെള്ളയില്‍ വെച്ച് പരത്തി അതില്‍ ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക.

ഇങ്ങനെ ചെയ്യുന്നതിനുമുമ്പ് കൈവെള്ളയില്‍ നെയ്യ് പുരട്ടുന്നത് അരച്ച പഴം കൈയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ സഹായിക്കും. ഇതിനു ശേഷം ഒരു ഫ്രൈപാനി ല്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.

ഉരുട്ടി വച്ചിരിക്കുന്ന ഉന്നക്കായകള്‍ കോഴിമുട്ടയുടെ വെള്ളയില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണ തിളക്കുന്ന ഫ്രൈ പാനില്‍ ഇട്ട് പൊരിച്ച് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ എടുത്ത് വിളമ്പാം.