+

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്

2020ല്‍ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോള്‍ സുഹൃത്തിന് കൈമാറി

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെയെത്തിച്ച് പീഠത്തിന്റെ അളവെടുക്കാന്‍ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി.

2020ല്‍ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോള്‍ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും ദേവസ്വം വിജിലന്‍സ്.കണ്ടെത്തിയത്. 2019ല്‍ സ്വര്‍ണം പൂശിയ പീഠത്തിന്റെ തിളക്കം മങ്ങിയെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും സ്വര്‍ണം പൂശാമെന്ന് പോറ്റി കത്ത് നല്‍കിയത്.


ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു.
 

Trending :
facebook twitter