യു.പിയിൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത 10 മദ്റസകൾ അടച്ചുപൂട്ടി

06:53 PM Apr 28, 2025 | Neha Nair

യു.​പി : ശ്രാ​വ​ഷ്ടി ജി​ല്ല​യി​ലെ നേ​പ്പാ​ൾ അ​തി​ർ​ത്തി​യു​ടെ 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അം​ഗീ​കാ​ര​മി​ല്ലാ​ത്ത 10 മ​ദ്റ​സ​ക​ൾ ജി​ല്ല ഭ​ര​ണ​കൂ​ടം അ​ട​ച്ചു​പൂ​ട്ടി.

ജി​ല്ല​യി​ലെ 297 മ​ദ്റ​സ​ക​ളി​ൽ 192 എ​ണ്ണം അം​ഗീ​കാ​ര​മി​ല്ലാ​ത്ത​വ​യാ​ണെ​ന്നാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക​ണ്ടെ​ത്ത​ൽ. ഇ​വ​യി​ൽ പ​ല​തും വീ​ടു​ക​ളി​ലും നി​ർ​മാ​ണം പ​കു​തി​യാ​യ കെ​ട്ടി​ട​ങ്ങ​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും ര​ഹ​സ്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജി​ല്ല മ​ജി​സ്ട്രേ​റ്റ് അ​ജ​യ് കു​മാ​ർ ദ്വി​വേ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​വും അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തു​മാ​യ മ​ദ്റ​സ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ജി​ല്ല മ​ജി​സ്ട്രേ​റ്റ് ഓ​ഫി​സ് (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്) പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.