+

യുപിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞുവീണ് മരിച്ചു

യുപിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞുവീണ് മരിച്ചു

ലക്ക്നൗ: 25-ാം വിവാഹ വാർഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് 50 കാരനായ വസീം സർവാത്ത്  അപ്രതീക്ഷിതമായി മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെയായിരുന്നു മരണം. പരാമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വസീമിൻറേയും ഭാര്യ ഫറയുടേയും 25-ാം വിവാഹ വാർഷികാഘോഷം.

പിലിഭിത്തി ബൈപ്പാസിന് സമീപത്തുള്ള ഹാളിലാണ് ആഘോഷങ്ങൾ നടന്നിരുന്നത്. പാട്ടും നൃത്തവുമായി ആഘോഷം മുന്നോട്ടു പോകുമ്പോഴാണ് വസീമിൻറെ അപ്രതീക്ഷിത വിയോഗം. സ്റ്റേജിലെ പാട്ടിന് അനുസരിച്ച് ഫറയും വസീമും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ അൽപസമയത്തിന് ശേഷം വസീം പെട്ടന്ന് കുഴഞ്ഞു വീണു. ചുറ്റുമുള്ളവർ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വസീം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ ചേർന്ന് അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വസീം മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. വസീമിൻറെ സംസ്കാര ചടങ്ങുകൾ കുടുംബാംഗങ്ങൾ ചേർന്ന് നടത്തി. ഭാര്യ ഫറ സ്കൂൾ അധ്യാപികയാണ്. ഇരുവർക്ക് രണ്ട് ആൺമക്കളാണ്.

Trending :
facebook twitter