'വളരെ എളുപ്പത്തിൽ പണം ഇടപാട് നടത്താം ' എന്ന ആശയം തന്നെയാണ് നമ്മുടെ ഓരോ ആളുടെയും മനസ്സിൽ ഓൺലൈൻ പേയ്‌മെന്റിന് ഇത്രയും അധികം പ്രാധാന്യം നൽകിയത് . വലിയ ആവശ്യങ്ങളിൽ തുടങ്ങി ചെറിയ ആവശ്യങ്ങൾക്ക് വരെ പലരും ഫോൺപേ, ജിപെ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നവരാണ് .എന്നാൽ യുപിഐ ഇടപാടുകൾക്ക് നാഷ്‌നൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്താൻ പോകുന്ന പുതിയ നിയമങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഫീച്ചറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പീർ ടു പീർ(P2P) ഇടപാടുകൾ നീക്കം ചെയ്യും.
അതായത് ബാങ്കുകളിൽ നിന്നും പേമെന്റ് ആപ്പുകളിൽ നിന്നും കളക്ട് റിക്വസ്റ്റ് നീക്കം ചെയ്യും. ഒക്ടോബർ ഒന്നുമുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. ഉപയോക്താവിന്റെ സുരക്ഷ വർധിപ്പിക്കുക, സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് നടപ്പാക്കുന്നത്.മറ്റ് യുപിഐ ആപ്പ് ഉപയോഗിക്കുന്നവരോട് പണം അയക്കാൻ അവാശ്യപ്പെടുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഒരു നിശ്ചിത തുക അയയ്ക്കാനോ, അല്ലെങ്കിൽ ഒരു ബിൽ സ്പ്ലിറ്റ് ചെയ്യുന്നതിനോ ആണ് സാധാരണഗതിയിൽ ഇത് ഉപയോഗിച്ചിരുന്നത്. നേരത്തേ ഇത്തരത്തിൽ 2000 രൂപ വരെമാത്രം കൈമാൻ സാധിക്കുന്ന തരത്തിൽ ഈ ഫീച്ചറിന്റെ സേവനം പരിമിതപ്പെടുത്തിയിരുന്നു.
എന്നിട്ടും സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് പിടുപി ഫീച്ചർ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തോ, പണം അയയ്‌ക്കേണ്ട വ്യക്തിയുടെ യുപിഐ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ തിരഞ്ഞെടുത്തോ മാത്രമേ പണം അയയ്ക്കാൻ സാധിക്കൂ.
യുപിഐയുടെ ഈ പുതിയ പണമിടപാട് നിയമങ്ങൾ ഫ്‌ളിപ്പ്കാർട്ട്, ആമസോൺ, സ്വിഗി, ഐആർടിസി തുടങ്ങിയ മർച്ചന്റ് ട്രാൻസാക്ഷനെ ബാധിക്കില്ല. എന്നിരുന്നാലും പണിടപാട് പൂർത്തിയാക്കുന്നതിനായി അവർക്ക് റിക്വസ്റ്റ് അപ്രൂവ് ചെയ്യേണ്ടിയും യുപിഐ പിൻ നൽകേണ്ടിയും വരും