+

UPI-യിൽ റിക്വസ്റ്റിലൂടെ പണം സ്വീകരിക്കുന്ന രീതി നിർത്തുന്നു

യുപിഐ ആപ്പിൽ സ്വീകരിക്കുന്നയാൾ നൽകേണ്ടയാൾക്ക് റിക്വസ്റ്റ് അയച്ച് പണം സ്വീകരിക്കുന്ന രീതി നിർത്തുന്നു. നവംബർ ഒന്നുമുതൽ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷന്റെ തീരുമാനം. 'പുൾ ട്രാൻസാക്ഷൻ' എന്നാണ് ഇത് അറിയപ്പെടുന്നത്.

മുംബൈ: യുപിഐ ആപ്പിൽ സ്വീകരിക്കുന്നയാൾ നൽകേണ്ടയാൾക്ക് റിക്വസ്റ്റ് അയച്ച് പണം സ്വീകരിക്കുന്ന രീതി നിർത്തുന്നു. നവംബർ ഒന്നുമുതൽ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷന്റെ തീരുമാനം. 'പുൾ ട്രാൻസാക്ഷൻ' എന്നാണ് ഇത് അറിയപ്പെടുന്നത്.

വ്യക്തികൾ തമ്മിലുള്ള പുൾ ട്രാൻസാക്ഷനുകളിൽ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. സേവനം നിർത്തുന്നതായും ഇതിനുള്ള സൗകര്യം ആപ്പുകളിൽനിന്ന് നീക്കണമെന്നും കാട്ടി ബാങ്കുകൾക്കും ഫിൻടെക് കമ്പനികൾക്കും എൻപിസിഐ അറിയിപ്പ് കൈമാറി.

ഈ രീതിയിൽ പരമാവധി 2,000 രൂപവരെയാണ് സ്വീകരിക്കാൻ അനുവദിച്ചിരുന്നത്. സാധാരണ രീതിയിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് അക്കൗണ്ട് അല്ലെങ്കിൽ ഫോൺ നമ്പർ നൽകി പണം കൈമാറുന്നതിനുപകരം പണം സ്വീകരിക്കുന്നയാൾ നൽകേണ്ടയാൾക്ക് ഇത്ര രൂപ നൽകാൻ ആവശ്യപ്പെട്ട് സന്ദേശം നൽകുന്നതാണ് ഈ സംവിധാനം.

ഈ റിക്വസ്റ്റിന് ഉപഭോക്താക്കൾ പലപ്പോഴും അറിയാതെ പിൻനമ്പർ നൽകി അംഗീകാരം നൽകുന്നു. ഇത് ഇവർക്ക് പണം നഷ്ടമാകാനിടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

facebook twitter