
റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കുനേരെയുള്ള ഉപരോധം. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങള്‍ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നല്‍കുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താറില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.