ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് എതിരെ പ്രതികാരം ഉണ്ടാകും ; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ

06:05 PM Jun 23, 2025 | Neha Nair

ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് എതിരെ പ്രതികാരം ഉണ്ടാകുമെന്ന് അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. അമേരിക്കയ്ക്ക് എതിരെ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അറിയിച്ചു. ‘കളി അവസാനിച്ചിട്ടില്ല’ എന്ന് സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്.

അതേസമയം തങ്ങൾ ഒരു സാഹചര്യത്തിലും ആണവ പ്രവർത്തനങ്ങൾ നിർത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രയേലിനെതിരെ കൂടുതൽ വിനാശകരമായ പ്രതികരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് ശേഷം, ആണവനിലയങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് പെസെഷ്‌കിയാൻ അറിയിച്ചു.

Trending :