+

അമേരിക്കയുടെ തീരുവ ഭീഷണി; നിര്‍ണായക ബ്രിക്‌സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യമിടുന്നത്.

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക ബ്രിക്‌സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തില്‍ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കര്‍ പങ്കെടുക്കും.

ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ പ്രഖ്യാപിച്ചത്. യോഗം അമേരിക്കന്‍ വിരുദ്ധമല്ലെന്നാണ് ബ്രസീലിന്റെ നിലപാട്. അതേസമയം അടുത്ത വര്‍ഷം ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയില്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാണ്.

facebook twitter