ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 20ലധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മാര്‍ച്ച് 29 നും ഏപ്രില്‍ 4 നും ഇടയില്‍ നടന്ന സംഭവത്തില്‍ യുപി പൊലീസ് 23 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയെ മാര്‍ച്ച് 29 ന് വാരണാസിയിലെ പിഷാച്ച്‌മോച്ചന്‍ പ്രദേശത്തുള്ള ഒരു ഹുക്ക ബാറിലേക്ക് സുഹൃത്ത് കൊണ്ടുപോയതായി വിവരമുണ്ട്. ഇതിനുശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് പെണ്‍കുട്ടി ഒരു സ്‌പോര്‍ട്‌സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. കൂടാതെ ഓട്ടം പരിശീലിക്കുന്നതിനായി പതിവായി യുപി കോളേജില്‍ പോയിരുന്നു.
Trending :