നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വി മുരളീധരന്‍

06:59 AM Dec 19, 2025 |


നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്താണ് താന്‍ മത്സരിക്കുക എന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ പിന്നാലെ തന്റെ ആഗ്രഹം പ്രകടിപ്പിച്ച് വി മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തനിക്ക് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് കഴക്കൂട്ടത്താണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പാണ് രാജീവ് ചന്ദ്രശേഖര്‍ സ്വന്തം നിലക്ക് പ്രഖ്യാപനം നടത്തിയത്.