+

ഐ.ഒ.സിയിൽ അപ്രന്റിസ്; 2757 ഒഴിവുകൾ

ഐ.ഒ.സിയിൽ അപ്രന്റിസ്; 2757 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐ.ഒ.സി) റിഫൈനറികളിൽ 2757 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ. വെബ്സൈറ്റ്: www.iocl.com.

ഗുവാഹത്തി, ദിഗ്ബോയ്, ബൻഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), ഗുജറാത്ത്, ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) എന്നിവിടങ്ങളിലെ റിഫൈനറികളിലാണ് അവസരം.

തസ്തിക, വിഭാഗം, യോഗ്യത

ട്രേഡ് അപ്രന്റിസ് -അറ്റൻഡൻ്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസ് ,രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്സ്.

ട്രേഡ് അപ്രന്റിസ് -ബോയ്‌ലർ (മെക്കാനി ക്കൽ): 3 വർഷ ബിഎസ്‌.സി (ഫിസിക്സ്, മാ തസ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).

 ടെക്നിഷ്യൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.

  ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.

 ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി. ഡിപ്ലോമ.

 ടെക്നിഷ്യൻ അപ്രൻ്റിസ് (ഇൻസ്ട്രുമെന്റെഷൻ): 3 വർഷ ഇൻസ്ട്രുമെന്റെഷൻ എൻജി./ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/
ഇൻസ്ട്രുമെന്റെഷൻ ആൻഡ് കൺട്രോൾ എൻജി./അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻ സ്ട്രമെന്റേഷൻ എൻജി. ഡിപ്ലോമ.

 ട്രേഡ് അപ്രന്റിസ് -സെക്രട്ടേറിയൽ അസിസ്‌റ്റന്റ്: 3 വർഷ ബി.എ/ബി.എസ്‌.സി/ബികോം.

  ട്രേഡ് അപ്രന്റിസ്-അക്കൗണ്ടൻ്റ്: 3 വർഷ ബികോം.

 ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.

 ട്രേഡ് അപ്രന്റിസ് -ഡേറ്റ എൻട്രി ഓപറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

പ്രായം: 18-24 വയസ്. (അർഹർക്ക് ഇളവുണ്ട്)


പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതിയാകും.
 

Trending :
facebook twitter