വടകര: വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. പഴങ്കാവ് സ്വദേശി പവിത്രനാണ് മരിച്ചത്. രാവിലെ ബസ് സ്റ്റാന്റ് ഹോട്ടലിന് മുന്നിൽ കിടന്നുറങ്ങുന്നതാണെന്നാണ് കരുതിയത്.
പിന്നീട് ഹോട്ടൽ ജീവനക്കാർ വിളിച്ചുണർത്താൻ ശ്രമിക്കുന്നതിനിടയിലാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. വടകര പൊലീസെത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.