ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടാഷനും ചേർന്ന് നടത്തുന്ന വൈശാഖ മാസ ആചാരണം 31ന്

03:00 PM May 25, 2025 |


ലണ്ടൻ : ലണ്ടനിൽ മേയ് 31ന് വൈശാഖ മാസ ആചാരണം നടത്തുന്നു. ലണ്ടനിൽ ഒരു ഗുരുവയുരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്നാണ് വൈശാഖ മാസ ആചാരണം നടത്തുന്നത്.

വെസ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അന്നേ ദിവസം വൈകുന്നേരം ആറു മണിമുതൽ ആണ് ചടങ്ങുകൾ തുടങ്ങുന്നത്. ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുരേഷ് ബാബു- 07828137478, ​ഗണേഷ് ശിവൻ- 07405513236, സുഭാഷ് സർക്കാര -07519135993, ജയകുമാർ ഉണ്ണത്താൻ- 07515918523