വളാഞ്ചേരി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ ചെറുകോട് സ്വദേശി തിരുത്തുമ്മൽ ഷിബിലിയെയാണ് (19) അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് വയനാട് സ്വദേശിനിയായ പെൺകുട്ടിയെ പ്രതി വിളിച്ചുവരുത്തുകയായിരുന്നെന്നും വളാഞ്ചേരിയിലെത്തിയ പെൺകുട്ടിയെ ചെറുകോട്ടെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് കേസ്.