ചേരുവകള്‍
പാല് ക്രീം – 175 ഗ്രാം
പാല് – 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു – 2 മുട്ടയുടേത്
കളര്‍ , ഫ്ലേവര്‍ – വാനില ( ഇഷ്ട്ടമുള്ളത് എടുക്കാം )
ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം
ഒരു പാത്രത്തില്‍ പാലും ക്രീമും ചേര്‍ത്ത് അടുപ്പില്‍ വെച്ചു ചെറുതായി ചൂടാക്കുക.
ചൂടായി കഴിയുമ്പോള്‍ ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്തു ഇളക്കുക.
ഇതില്‍ നിന്നും ആവി വരാന്‍ തുടങ്ങിയാല്‍ മുട്ടയുടെ വെള്ളക്കരു ചേര്‍ത്ത് നന്നായി ഇളക്കുക.
അതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങി കളര്‍ ആവശ്യമെങ്കില്‍ ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് ഒന്നു അടിച്ചെടുക്കുക.
അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ വെച്ചു തണുക്കുവാന് അനുവദിക്കുക.
4-5 മണിക്കൂര്‍ തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.
ഈ മിക്സ് ഒന്നു കൂടി മിക്സിയില്‍ ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിച്ചു ഡീപ് ഫ്രീസറില്‍ വെച്ചു തണുപ്പിക്കുക.
ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.
ഇനി ഒന്നുകൂടി പുറത്തെടുത്തു മിക്സിയില്‍ അടിക്കുക ….ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.
ഇനി ഇഷ്ട്ടം പോലെ കൊതിതീരും വരെ കഴിക്കാം
അപ്പോള്‍ എല്ലാവരും ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കുമല്ലോ അല്ലെ