ചായ പ്രേമികൾക്ക് പരീക്ഷിക്കാനൊരു വെറൈറ്റി ഐറ്റം

10:45 AM Jun 25, 2025 | Kavya Ramachandran

ആന്റി ഓക്സിഡന്‍റുകൾ കൊണ്ട് സമ്പുഷ്ടമായ ഒരു ചായയാണ് പരിചയപ്പെടുത്തുന്നത്. രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായകരമായ ചായ കൂടിയാണിത്. കാണാൻ ചന്തമുള്ള ചെമ്പരത്തിയാണ് ഈ ചായയുടെ സീക്രട്ട്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം തുടങ്ങിയവ ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.

5 – 6 ചെമ്പരത്തി പൂവ്, 1 കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം പട്ട, 3 ഗ്ലാസ്‌ വെള്ളം, ആവശ്യത്തിന് തേൻ, നാരങ്ങയുടെ നീര് എന്നിവയാണ് ചെമ്പരത്തി ചായക്ക് വേണ്ട ചേരുവകൾ.


തയ്യാറാക്കുന്ന വിധം:

ചെമ്പരത്തിയുടെ ഇതളുകൾ വേർതിരിച്ചെടുത്ത ശേഷം നന്നായി കഴുകുക. എടുത്തുവച്ച 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. വെള്ളം ചെമ്പരത്തി ഇതളിലേക്ക് ഒ‍ഴിച്ച് 2 മിനിറ്റോളം അടച്ച് വയ്ക്കുക. തുടർന്ന് പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവുമ്പോൾ അരിച്ചെടുക്കുക. തുടർന്ന് നാരങ്ങാ നീരും തേനും കൂടി അതിലേക്ക് യോജിപ്പിക്കുക. രുചിയേറിയ ചെമ്പരത്തി ചായ റെഡി.