വെറൈറ്റി സൂപ്പ് റെസിപ്പി ഇതാ

07:20 PM Sep 14, 2025 | Neha Nair

ചേരുവകൾ

1. മീഡിയം വലുപ്പത്തിലുള്ള മധുരക്കിഴങ്ങ് -മൂന്ന്

2. കാരറ്റ് -രണ്ട്

3. സവാള -ഒന്ന്

4. ക്യാപ്സിക്കം -ഒന്ന്

5. വെളുത്തുള്ളി -ഒരു തുടം

6. ബട്ടർ -രണ്ടു സ്പൂൺ

7. കുരുമുളകുപൊടി -ഒരു ടീസ്പൂൺ

8. ചില്ലി ഫ്ലേക്സ് (ഉണക്കമുളക് ചതച്ചത്) -ഒരു ടീസ്പൂൺ

9. ഉപ്പ് -പാകത്തിന്

10. പാൽ/കുക്കിങ് ക്രീം -അരക്കപ്പ്

തയാറാക്കുന്ന വിധം

1. പാനിൽ ബട്ടർ ചേർത്ത്, അതിലേക്ക് തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞ വെളുത്തുള്ളി, സവാള, മധുരക്കിഴങ്ങ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കാം.

2. കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് മൂത്തുവരുമ്പോൾ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.

3. തണുത്ത ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം.

4. ഇത് ഒരു പാനിലേക്ക് മാറ്റി തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പാൽ/ കുക്കിങ് ക്രീം ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

5. ബട്ടർ പുരട്ടി മൊരിച്ചെടുത്ത ബ്രെഡിന്‍റെ കൂടെ സെർവ് ചെയ്യാം.