+

ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത സ്വാദ്..

ചേരുവകൾ     കടച്ചക്ക – 1 (ഇടത്തരം വലിപ്പം, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്)     തേങ്ങ – 1/2 കപ്പ് (ചിരകിയത്)     ജീരകം – 1/2 ടീസ്പൂൺ     ചെറിയ ഉള്ളി – 2 (വറുത്തരയ്ക്കാൻ), 3-4 (വഴറ്റാൻ)

ചേരുവകൾ

    കടച്ചക്ക – 1 (ഇടത്തരം വലിപ്പം, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്)

    തേങ്ങ – 1/2 കപ്പ് (ചിരകിയത്)

    ജീരകം – 1/2 ടീസ്പൂൺ

    ചെറിയ ഉള്ളി – 2 (വറുത്തരയ്ക്കാൻ), 3-4 (വഴറ്റാൻ)

    കറിവേപ്പില – 2 തണ്ട്

    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    ഇഞ്ചി – 1 ടീസ്പൂൺ (ചതച്ചത്)

    വെളുത്തുള്ളി – 1 ടീസ്പൂൺ (ചതച്ചത്)

    സവാള – 1 (നീളത്തിൽ അരിഞ്ഞത്)

    പച്ചമുളക് – 2-3 (നീളത്തിൽ കീറിയത്)

    ഉപ്പ് – 1/2 ടീസ്പൂൺ (ആവശ്യത്തിന്)

    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപ്പൊടി – 1 ടീസ്പൂൺ

    ചിക്കൻ മസാല – 1 ടീസ്പൂൺ

    തക്കാളി – 1 (ചെറുതായി അരിഞ്ഞത്)

    മല്ലിയില – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)

    വെള്ളം – 1 1/2 കപ്പ് (കറിക്ക്), 1/2 കപ്പ് (തേങ്ങ അരയ്ക്കാൻ)

വറുത്തരച്ച കടച്ചക്ക കറി തയ്യാറാക്കുന്ന വിധം

    ഇടത്തരം വലിപ്പമുള്ള ഒരു കടച്ചക്കയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി, ഉപ്പുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവെക്കുക.

    ഒരു പാനിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 1/2 കപ്പ് തേങ്ങ, 1/2 ടീസ്പൂൺ ജീരകം, 2 ചെറിയ ഉള്ളി, 1 തണ്ട് കറിവേപ്പില എന്നിവ ഇളം തവിട്ടുനിറമാകുന്നതുവരെ വറുത്ത് അരച്ചെടുക്കുക.

    മറ്റൊരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് വഴറ്റുക.

    സവാള, 3-4 ചെറിയ ഉള്ളി, 1/2 ടീസ്പൂൺ ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് സവാള സുതാര്യമാകുന്നതുവരെ വഴറ്റുക.

    1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് 1-2 മിനിറ്റ് വഴറ്റുക. ശേഷം തക്കാളിയും 1 തണ്ട് കറിവേപ്പിലയും ചേർത്ത് തക്കാളി വെന്ത് മൃദുവാകുന്നതുവരെ വേവിക്കുക.

    ഉപ്പുവെള്ളത്തിൽ ഇട്ടുവെച്ച കടച്ചക്ക കഷ്ണങ്ങളും 1 1/2 കപ്പ് വെള്ളവും ചേർത്ത്, പാന് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക.

    കടച്ചക്ക വെന്ത ശേഷം, അരച്ച തേങ്ങ മിശ്രിതവും 1/2 കപ്പ് ചൂടുവെള്ളവും ചേർത്ത് 3-4 മിനിറ്റ് തിളപ്പിക്കുക.

    കറി തിളച്ചുവരുമ്പോൾ 1 ടേബിൾസ്പൂൺ അരിഞ്ഞ മല്ലിയില ചേർത്ത് തീ അണയ്ക്കുക.

    ചൂടോടെ ചപ്പാത്തി, പത്തിരി, അല്ലെങ്കിൽ ചോറിനൊപ്പം വിളമ്പാം.
 

facebook twitter