തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പോഡ്കാസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ 100% ജനങ്ങൾക്ക് കാണിച്ചുകൊടുത്തതായി ബിനീഷ് കോടിയേരി. ഡയലോഗ് അടിക്കാനല്ല, ചെയ്തു കാണിക്കാൻ ഇച്ഛാശക്തി വേണം. ജനങ്ങളുമായി ബന്ധമുള്ള രാഷ്ട്രീയം വേണം. അതുകൊണ്ടാണ് ഇന്ന് പിണറായി വിജയൻ സർക്കാരിന് ധൈര്യത്തോടെ പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുന്നതെന്നും ബിനീഷ് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
"നമുക്ക് ആശയങ്ങൾ ഉണ്ടാകണം", "പ്ലാൻ ഉണ്ടാകണം", "അത് നടപ്പാക്കണം"... ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ പോഡ്കാസ്റ്റിൽ പറഞ്ഞ ഈ കാര്യങ്ങൾ ഇന്ന് കേരളം ഭരിക്കുന്ന സർക്കാർ 100% ജനങ്ങൾക്ക് കാണിച്ചുകൊടുത്തു!
2 ലക്ഷം കോടിയുടെ ബഡ്ജറ്റിനെക്കുറിച്ച് സംസാരിക്കുന്നവർക്ക്, 50 കോടിയുടെ 100 വീടുകൾ എന്ന ചെറിയ പ്രോജക്റ്റ് പോലും പ്ലാൻ ചെയ്യാനോ നടപ്പാക്കാനോ കഴിഞ്ഞില്ല. വയനാട് ദുരിതബാധിതർക്കായി നാട്ടുകാരിൽ നിന്ന് പണം പിരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും എന്തായി? 🤔
ഡയലോഗ് അടിക്കാനല്ല, ചെയ്തു കാണിക്കാൻ ഇച്ഛാശക്തി വേണം! ജനങ്ങളുമായി ബന്ധമുള്ള രാഷ്ട്രീയം വേണം. അതുകൊണ്ടാണ് ഇന്ന് പിണറായി വിജയൻ സർക്കാരിന് ധൈര്യത്തോടെ പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുന്നത്.
അശ്വിൻ അശോക് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം👇
മാധ്യമ പ്രവർത്തകർ ഇന്ന് മുഖ്യമന്ത്രിയോട് : എവിടെ നിന്നാണ് ഇതിനൊക്കെ പണം.
ലെ മുഖ്യമന്ത്രി : ഇതിനൊന്നും പണം കാണാതെ ഞങ്ങൾ ഇത് പ്രഖ്യാപിക്കില്ലല്ലോ.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ന്റെ ഒരു പോഡ്കാസ്റ്റ് കണ്ടിരുന്നു അതിന്റെ ടെയിലറിൽ പറയുന്ന ചില കാര്യങ്ങളുണ്ട്.
✔️ഗുഡ് ഗവർണൻസ്
✔️നമുക്ക് ആശയങ്ങൾ ഉണ്ടാകണം
✔️പ്രതിസന്ധി ഉണ്ടാകുമ്പോൾ പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗങ്ങൾ ഉണ്ടാവണം
✔️ക്രൈസിസ് മാനേജ്മെന്റ് വേണം
✔️ലോങ്ങ് ടേം പെർസ്പെക്റീവ് വേണം 2031ലെ കേരളം എന്തായിരിക്കണം
✔️ആളുകളുടെ ലിവിങ് സ്റ്റാൻഡേർഡിനെ അപ്ഗ്രേഡ് ചെയ്യുക
✔️നമ്മളിപ്പോൾ അധികാരത്തിൽ കയറി അഞ്ചു കൊല്ലത്തേക്ക് ഒരു സാധാരണ പാവപ്പെട്ട കുടുംബത്തിന്റെ സ്ഥിതി തന്നെ നമ്മൾ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോഴും ആണെങ്കിൽ പിന്നെ
നമ്മളുടെ ആവശ്യം എന്താ?
✔️മാറ്റം ഉണ്ടാക്കണം ചേഞ്ച് ഉണ്ടാക്കണം അവരുടെ ജീവിതത്തിൽ ഉണ്ടാക്കണം.
പുള്ളി പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം 100% ജനങ്ങൾക്ക് കാണിച്ചു കൊടുത്ത സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇന്ന് അതിന്റെ ഒരു സെമി ഫൈനൽ ആയിരുന്നു.
VD സതീശൻ ന്റെ പോഡ് കാസ്റ്റിൽ പറയുന്ന മറ്റൊരു ചില കാര്യങ്ങൾ കൂടെ ഉണ്ട്.
✔️Plan ഉണ്ടാകണം.
✔️Plan Implement ചെയ്യണം.
✔️അതിന് Ideas ഉണ്ടാവണം.
✔️അത് കൃത്യമായിട്ട് monitor ചെയ്യണം.
കേരളത്തിന്റെ ബഡ്ജറ്റ് 2 ലക്ഷം കോടിയുടെ ആണ്. ഇത് മനസ്സിൽ വച്ചു വേണം ഞാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ വായിക്കാൻ.
1000 sqft ഉള്ള ഒരു വീട് 7 സെന്റ് സ്ഥലത്ത് നിർമിക്കാൻ സ്ഥല വില അടക്കം 50 ലക്ഷം രൂപ ചെലവ് വരും എന്ന് കണക്കാക്കുക.
കോൺഗ്രസ് ജനങ്ങളിൽ നിന്നും പണം പിരിച്ചു വയനാട് ദുരിതബാധിതർക്ക് 100 വീട് വച്ചു കൊടുക്കാം എന്നാണ് ജനങ്ങൾക്ക് നൽകിയ ഉറപ്പ്. പണം പിരിക്കാനും പിരിച്ച പണം എങ്ങനെ ചിലവാക്കി എന്ന് ജനങ്ങൾക്ക് അറിയാൻ അവർ ഒരു മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ടായിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി പിരിച്ച പൈസക്ക് കോൺഗ്രസ് ഇത്തവണ റെസിപ്റ്റും കൊടുത്തിരുന്നു. ആ റെസീപ്പ്റ്റിൽ രണ്ട് പേരാണ് ഒപ്പ് വച്ചത്.
1) KPCC പ്രസിഡൻറ്
2) പ്രതിപക്ഷ നേതാവ് VD സതീശനും
മുകളിൽ പറഞ്ഞത് പ്രകാരം 50 ലക്ഷം വച്ച് 100 വീട് വച്ച് കൊടുക്കാൻ 50 കോടി രൂപ വേണം.
ഇനി നമുക്ക് കേരള ബഡ്ജറ്റിലേക്ക് തിരിച്ച് വരാം. 2 ലക്ഷം കോടിയുടെ 0.025% ആണ് ഈ 50 കോടി. ആ 50 കോടിയുടെ പ്രൊജക്റ്റ് പോലും പ്ലാൻ ചെയ്യാനോ, പ്ലാൻ ഇമ്പ്ലിമെന്റ് ചെയ്യാനോ, പ്ലാൻ ഐഡിയ ഉണ്ടാക്കനോ, കൃത്യമായി മോണിറ്റർ ചെയ്യാനോ പറ്റാത്ത ആൾ ആണ് 2ലക്ഷം കോടി ബഡ്ജറ്റ് ഉള്ള സംസ്ഥാനത്തിന്റെ കാര്യം പറയുന്നത്.
ഏറ്റവും പരിഗണന ലഭിക്കേണ്ട ദുരിതബാധിതരുടെ പേര് പറഞ്ഞു നാട്ടുകാരുടെ കയ്യിൽ നിന്നും പണം പിരിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ട് ഒരു കല്ല് പോലും എടുത്തു വെക്കാൻ പറ്റാത്ത ആളിന്റെ പേര് ആണ് VD സതീശൻ. പോഡ്കാസ്റ്റിൽ ഇരുന്നു ഡയലോഗ് അടിക്കാൻ ആർക്കും പറ്റും, അത് ചെയ്തു കാണിക്കാൻ ഇച്ഛശക്തി ഉണ്ടാവണം, അതിനു ജനങ്ങളും ആയി ബന്ധം ഉള്ള രാഷ്ട്രീയം വേണം.
അത് ഒക്കെ ഉള്ളത് കൊണ്ട് ആണ് ഇന്ന് പിണറായി വിജയൻ സർക്കാരിന് ഇങ്ങനെ പ്രഖ്യാപനം നടത്താൻ പറ്റിയത്.